വടകര: ലോക്ക്ഡൗൺ കരുതലിന്റെ ഭാഗമായി അഴിയൂർ ആർ.ആർ.ടി പഞ്ചായത്തിലെ ജനകീയ ഹോട്ടലിലേക്ക് 200 കിലോ അരി സൗജന്യമായി നൽകി. സുനിൽ ബംഗ്ലാ മുക്കാളി ,ബഷീർ കൊറോത്ത് റോഡ്, സിൻഡിക്കേറ്റ് അബൂട്ടി, സി എച്ച് .സുധീഷ് എന്നിവരാണ് അരി സംഭാവന ചെയ്തത്. 20 രൂപയ്ക്ക് ലോക്ക്ഡൗൺ കാലത്ത് ഉച്ചഭക്ഷണം ആർ.ആർ.ടി വഴി വീടുകളിലെത്തിക്കും. കൂടാതെ നിർദ്ധനരായ അർഹരായവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകും. ഫോൺ: 8086159250.