പയ്യോളി: എഴുത്തുകാരനും റിട്ട.അദ്ധ്യാപകനുമായ തിക്കോടി "രചന" യിൽ മണിയൂർ ഇ. ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഡി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
മണിയൂർ യു.പി സ്കൂൾ, ഉണ്ണിക്കുളം യു.പി സ്കൂൾ, നടുവണ്ണൂർ സൗത്ത് മാപ്പിള എൽ പി സ്കൂൾ, പള്ളിക്കണ്ടി ഗവ. എൽ.പി സ്കൂൾ, കാരപ്പറമ്പ് ഗവ. ഹൈസ്കൂൾ, കൊയിലാണ്ടി ഗവ. ഹൈസ്കൂൾ, പയ്യോളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
മണിയൂർ ജനത ലൈബ്രറി, മണിയൂർ ഗ്രാമീണ കലാവേദി എന്നിവയുടെ സ്ഥാപക സെക്രട്ടറിയാണ്. ഗ്രാമീണ കലാവേദിയുടെ ആദ്യകാല നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ചുടല (1971) ഉൾപ്പെടെ അഞ്ച് നോവലുകളും ഒട്ടനവധി കഥകളും നോവലെറ്റുകളും ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എൻ കുമാരൻ സ്മാരക അവാർഡ്, പി സ്മാരക തുളുനാട് മാസിക അവാർഡ്, പി.ആർ നമ്പ്യാർ അവാർഡ്, പ്ളാവില അവാർഡ്, പ്രഭാത് നോവൽ അവാർഡ് തുടങ്ങിയവ ലഭിച്ചിരുന്നു.
ഭാര്യ: പി ജാനകി (റിട്ട. അദ്ധ്യാപിക, പയ്യോളി ഹൈസ്‌കൂൾ). മക്കൾ : ബിന്ദു (അദ്ധ്യാപിക, വാകയാട് ഹൈസ്കൂൾ ), ഇന്ദുഭായ് (രജിസ്ട്രാർ ഓഫീസ്, ചേവായൂർ), ദീപ്തി ( താലൂക്ക് ഓഫീസ്, കണ്ണൂർ). മരുമക്കൾ: ചന്ദ് രാധാകൃഷ്ണൻ (മാനേജർ, യൂണിയൻ ബാങ്ക്, വടകര), ചന്ദ്രൻ ( ഹയർ ഗ്രേഡ് അസിസ്റ്റന്റ്, എൽ.ഐ.സി, കൊയിലാണ്ടി), മനോജ് (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ. ബി, കണ്ണൂർ). സഹോദരങ്ങൾ . ഇ.കൃഷ്ണൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, ഗവ. ഹൈസ്കൂൾ, നടുവണ്ണൂർ ), പരേതരായ എകരത്ത് ചന്തു, ചീരു, നാരായണി, സരോജിനി,