പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക വേദിയായ കലാമുദ്ര സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു.യുപി ,ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍നിന്ന് കഥ ,കവിത,അനുഭവക്കുറിപ്പുകള്‍ എന്നിവ ക്ഷണിക്കുന്നു.പ്രശസ്തിപത്രം ശില്‍പം നല്‍കുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട രചനകള്‍ക്ക് ഡിജിറ്റല്‍ മാഗസിന്‍ ആയി പ്രസിദ്ധീകരിക്കുന്നതുമാണ്. കവിത രചന യുപി വിഭാഗം വിഷയം -ഏകാന്തതയുടെ പൂന്തോട്ടംകവിത രചന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിഷയം -പകര്‍ച്ച, കഥ രചന യു.പി വിഭാഗം വിഷയം --ജാലകക്കാഴ്ചകള്‍. കഥ രചന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിഷയം -ഒരു ക്വാറന്റെന്‍ അപാരത. അനുഭവക്കുറിപ്പ് രചന -അടച്ചിടല്‍ കാലം ,വിഷയം അനുഭവം -അതിജീവനം. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. രചനകള്‍ അയക്കേണ്ട മേല്‍ വിലാസം കലാമുദ്രാ,സാഹിത്യ പ്രതിഭാ പുരസ്‌കാരം , ഗായത്രി സ്റ്റുഡിയോ, ലൂണാര്‍ ബില്‍ഡിംഗ് റോഡ് ,പേരാമ്പ്ര.