happy-eid

കോഴിക്കോട്: കൊവി‌ഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ചെറിയ പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നടത്തണമെന്ന് മതപണ്ഡിതന്മാർ നിർദ്ദേശിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് തുടങ്ങിയവർ ഈദ് ആശംസ നേർന്നു.