മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പ്ലാന്ററും ക്വാറി വ്യവസായിയുമായ നീലിക്കണ്ടി ചെറിയ കുഞ്ഞമ്മദ് (73) നിര്യാതനായി.
മുസ്ലിം ലീഗ് നേതാവ് പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കർ ഹാജിയുടെ മകനാണ്. ഭാര്യ: ഖദീജ വെളുത്തേടത്ത്. മക്കൾ: ഗഫൂർ, അംജദ്, ജാസ്‌മിൻ. മരുമക്കൾ: ഇ.സി ബഷീർ കൊടുവള്ളി (വ്യവസായി, ഗൾഫ് ), ഷീന.
സഹോദരങ്ങൾ: നീലിക്കണ്ടി അബ്ദുറഹ്‌മാൻ, ഖാസിം, അഡ്വ. ഖാലിദ് രാജ (സംസ്ഥാന സെക്രട്ടറി, സ്വതന്ത്ര കർഷക സംഘം), പരേതനായ ഉമ്മർ, നാസർ, സലാം സുലൈഖ, നൂർജഹാൻ ലൈല, ഫൗസിയ, ജമീല, സുബൈദ, സക്കീന.