പേരാമ്പ്ര: കൊവിഡ് നെഗറ്റീവായ ആളുകളുടെ വീടുകൾ യൂത്ത്‌കെയറിന്റെ ആഭിമുഖ്യത്തിൽ അണുവിമുക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് സുരക്ഷാസംവിധാനത്തോടുകൂടിയാണ് ടീമുകള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്. ആദര്‍ശ് രാവറ്റമംഗലം, രാജേഷ്, വിഷ്ണുരവി, പി.ബി അദ്വൈത്, എന്‍.പി ഷിജു എന്നിവരാണ് ടീമിലുള്ളത്. ചേനോളിയിലെ കീഴല്‍ കോളനിയിലും ആയടത്തില്‍ ഭാഗങ്ങളിലുമായി 10 ഓളം വീടുകളില്‍ അണുനശീകരണം നടത്തി. രാമചന്ദ്രന്‍ പാറയില്‍, ഗോപികകൃഷ്ണ, രാമചന്ദ്രന്‍ ആയടത്തില്‍, ജി.എം ശ്രീവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.