ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് കേന്ദ്രീകരിച്ച് കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
എളമരം കരീം എം.പി ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.നിഷയ്ക്ക് കൈമാറി. സി.പി. എം ഫറോക്ക് ഏരിയ സെക്രട്ടറി എം.ഗിരീഷ്, ഡോ അനീസ്, ഐ ടി വിദഗ്ദ്ധരായ ഫെഭീഷ്, ഹാരിസ്, ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ഫോണിലും വീട്ടിലും ലഭ്യമാക്കും. ലാബ് പരിശോധന, ആംബുലൻസ് എന്നിവയ്ക്കു പുറമെ വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കും. കൺട്രോൾ റൂം നമ്പർ: 0495 2481187, 97447 48169, 98951 11895.