ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.ഇതിൻ്റെ കൺട്രോൾ റൂം പനങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിലാണ്. കൊവിഡ് രോഗികൾക്ക് ചികിത്സ,മരുന്ന്,ഡോക്ടറുടെ സേവനം എന്നിവ എല്ലാസമയത്തും ലഭിക്കും.അത്യാവശ്യഘട്ടത്തിൽ രോഗികളെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.കുട്ടിക്കൃഷ്ണൻ അറിയിച്ചു.