moulavi

കോഴിക്കോട്: സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും നാദാപുരം ഖാസിയുമായ മേനക്കോത്ത് അഹമ്മദ് മൗലവി നിര്യാതനായി.

ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, കേരള സുന്നി ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.വൈ.എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്രസ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. 40 വർഷമായി നാദാപുരം ഖാസിയാണ്.

ഭാര്യ: പരേതയായ മേനക്കോത്ത് സൈനബ. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ്. അലി മരുമക്കൾ: ദാരിമി വെള്ളമുണ്ട, നാസർ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട്. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ഉമ്മത്തൂർ, മഹമൂദ് പാറക്കടവ് അബ്ദുസ്സലാം നിരവിൽപുഴ, പരേതരായ മമ്മു മുസ്ലിയാർ ജാതിയേരി, അന്ത്രു ഹാജി കുളങ്ങരത്താഴ, ബിയ്യാത്തു.