kunnamangalam-death

കുന്ദമംഗലം: കനത്ത മഴയിൽ വെള്ളം കയറിയ ചെറുപുഴയിൽ കുളിക്കവേ, ഒഴുക്കിൽപ്പെട്ട് 19-കാരൻ മരിച്ചു. ചാത്തമംഗലം എൻ.ഐ.ടി യ്ക്കടുത്ത് ചേനോത്ത് കിഴക്കേ എടത്തുംപൊയിൽ ഓട്ടോ ഡ്രൈവർ മധുസൂദനന്റെയും രാജശ്രീയുടെയും ഏകമകൻ ആദർശിനാണ് ദാരുണാന്ത്യം.

ഇന്നലെ മൂന്നു മണിയോടെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയ മറ്റൊരാളാണ് ആദർശ് മുങ്ങിത്താഴുന്നത് കണ്ടത്. മുക്കം ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.