കുന്ദമംഗലം: വാർഡിലെ കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി വാർഡ് മെമ്പർ വാഹനസൗകര്യം ഏർപ്പെടുത്തി.കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ടി.ശിവാനന്ദനാണ് വാർഡിലെ ആർ.ആർ.ടി.ക്ക് വേണ്ടി അതിജീവനത്തിന്റെ സ്നേഹയാത്ര എന്ന പേരിൽ വാഹനമിറക്കിയത്. കൊവിഡ് രോഗികൾക്ക് മരുന്നുകളെത്തിക്കുവാനും ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ എത്രയും പെട്ടെന്ന് എത്തിക്കുവാനും വാഹനം സഹായമായിരിക്കയാണ്. കൂലിപ്പണിക്കാരനായ ശിവാനന്ദൻ സി.പി.എം ലോക്കൽ കമ്മറ്റി മെമ്പർ കൂടിയാണ്. പി.ടി.എ.റഹീം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, വാർഡ് മെമ്പർ ടി.ശിവാനന്ദൻ, എം.എം സുധീഷ്കുമാർ, കെ.ബാബു, കെ.മോഹനൻ ,സക്കീർ ഹുസൈൻ ,എൻ.എം.യൂസുഫ് , പി.ബിജു, എം.ഗഫൂർ , അംഗൻവാടി ടീച്ചർ റംല ,കോ-ഓർഡിനേറ്റർ നിതിൻ ആർ എന്നിവർ പ്രസംഗിച്ചു.