1
കോരങ്ങാട് വാപ്പനാംപൊയിൽ മുഹമ്മദിന്റെ വീടിന്റെ ചുറ്റുമതിലിൽ ഇടിഞ്ഞ നിലയിൽ

താമരശ്ശേരി: കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. കോരങ്ങാട് വാപ്പനാം പൊയിൽ മുഹമ്മദിന്റെ ( ഇമ്പിച്ചി) വീടിന്റെ ചുറ്റുമതിലാണ് ഇന്നലെ രാവിലെ 8 മണിയോടെ ഇടിഞ്ഞത്. മണ്ണ് ഇടിഞ്ഞതോടെ വീടും സമീപത്തെ കിണറും അപകടാവസ്ഥയിലാണ്. കെട്ട് പൂർണമായും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ സമീപത്തെ വീട്ടിലെ നൗഷാദിന്റെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി.