കുറ്റ്യാടി: മെഡിക്കൽ എക്യൂപ്‌മെന്റ് ചാലഞ്ചിന്റെ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ നിയുക്ത എം.എൽ.എ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉപകരണങ്ങൾ കൈമാറി. ആദ്യഘട്ടത്തിൽ ലഭിച്ച 200 പൾസ് ഓക്സീ മീറ്ററുകളാണ് പഞ്ചായത്തുകൾക്ക് വിതരണം ചെയ്തത്. ഖത്തർ കുറ്റ്യാടി മഹല്ല് കമ്മറ്റിയാണ് ഓക്സീമീറ്ററുകൾ സ്‌പോൺസർ ചെയ്തത്. വിവിധ സംഘടനകളും വ്യക്തികളും സംഭാവനകളും മറ്റും
കൈമാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ. കെ.കെ.ദിനേശൻ , പദ്ധതിയുടെ കോ: ഓർഡിനേറ്റർ,സി.എൻ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് സ്വാഗതം പറഞ്ഞു.