കോഴിക്കോട്: കുന്ദമംഗലം എം.എൽ.എ റോഡിലെ മാതൃക പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ തകർന്ന് വീണു.തൊട്ടടുത്ത വീടിന്റെ മൂന്ന് റൂമുകളിലേക്ക് ചളിയുംമണ്ണും വീണ് കേടുപാട് സംഭവിച്ചു.

ഡോ നസ്‌റുൽ ഇസ്‌ലാമിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്.ഇവർ ഭക്ഷണം കഴിക്കുന്ന സമയത്താണ് വലിയ ശബ്‌ദത്തോട് കൂടി മതിൽ വീഴുന്നത്.വീടിന്റെ മുഴുവൻ ചില്ലുകളും തകർന്ന അവസ്ഥയിലാണ്. വീടിന്റെ തൊട്ടടുത്ത വീടും ഏകദേശം അപകടഭീഷണിയിലാണ് ഉള്ളത്.