വടകര: നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില നിത്യേനയെന്നോണം ഉയർത്താൻ തുടങ്ങിയത് ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ വെല്ലുവിളിയാണെന്ന് ജനതാദൾ യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ സി.ഭാസ്‌കരൻ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കഴിയുംവരെ ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞെങ്കിൽ അതിനു ശേഷവും കഴിയുമെന്നതിൽ തർക്കമില്ല.