കോഴിക്കോട്: മഴക്കാല രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച കുടുംബശ്രീയുടെ എന്റെ ഭവനം ശുചിത്വ ഭവനം ക്യാമ്പയ്ൻ രണ്ടാം ഘട്ടം ആരംഭിച്ചു. കുടുംബശ്രീ ജില്ലമിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലെയും അക്കൗണ്ടന്റുമാരും ചെയർപേഴ്സൺമാരും ഉൾപ്പെടെ 164 പേർ ശുചീകരണത്തിൽ പങ്കാളികളായി.

ഇന്നലെ 82 സി.ഡി.എസുകളിലെ 1566 സി.ഡി.എസ് മെമ്പർമാർ വീട് ശുചീകരിച്ച് പ്രഖ്യാപനം നടത്തി. ഇന്ന് 10967 എ.ഡി.എസ് അംഗങ്ങളിലേക്കും ശുചിത്വ ചങ്ങല വ്യാപിക്കും. മേയ് 19 ന് അയൽകൂട്ട പ്രസിഡന്റ് സെക്രട്ടറിമാരും മേയ് 20 ന് അയൽകൂട്ട അംഗങ്ങളും പങ്കാളികളാകുന്നതോടെ ജില്ലയിലെ 2800 അയൽക്കൂട്ടങ്ങളിലേക് ക്യാമ്പയിൻ വ്യാപിക്കുകയും നാലരലക്ഷത്തോളം ഭവനങ്ങൾ ശുചിത്വ ചങ്ങലയുടെ ഭാഗമാകുകയും ചെയ്യും.