lockel
പടം : അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി കെ അമാൻ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതിന് എഐവൈഎഫ് ബേപ്പൂർ മണ്ഡലം സെക്രട്ടറി എ ടി റിയാസ് അഹമ്മദിനെ ഏല്പിക്കുന്നു.

ഫറോക്ക് : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരൻ മാതൃകയാകുന്നു. കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂൾ വിദ്യാർത്ഥി കെ.അമാനാണ് സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച 2091 രൂപ എ.ഐ.വൈ.എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ വാകസിൻ ചാലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സൈക്കിൾ വാങ്ങുകയെന്ന തന്റെ ദീർഘകാലത്തെ ആഗ്രഹം ഉപേക്ഷിച്ചാണ് ദുരിതാശ്വാസത്തിനു നൽകാൻ അമാൻ തീരുമാനിച്ചത്. കൊളത്തറ കളത്തിൽ അജ്മലിന്റെയും സൈനബയുടെയും മകനാണ് അമാൻ . ഒന്നാംഘട്ട ലോക്ഡൗണിൽ അമാന്റെ സഹോദരി ഹൈറ തന്റെ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എ.ടി റിയാസ് അഹമ്മദ് അമാന്റെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. സി.പി നൂഹ്, ജംഷിർ അഹമ്മദ് എന്നിവരും പങ്കെടുത്തു.