കുറ്റ്യാടി : കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കക്കട്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹ പാലിയേറ്റീവിന്റെ വാഹനം കൈമാറി. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്തക്ക് പാലിയേറ്റീവ് രക്ഷാധികാരി കരുവാൻകണ്ടി അന്ത്രു ഹാജി താക്കോൽ കൈമാറി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് അസി. സെക്രട്ടറി വി.പി രാജീവൻ പാലിയേറ്റീവ് പ്രവർത്തകരായ പി.എം അഷ്റഫ് , ലിഡിയ റഷീദ്, യു.സി പ്രമോദ് പ്രേമൻ എന്നിവർ സന്നിഹിതരായി.