se-a
കടൽക്ഷോഭത്തെ തുടർന്ന് വടകര തീരത്ത് അടിഞ്ഞ മാലിന്യം

വടകര: പല നേരങ്ങളിൽ 'നൽകിയ' മാലിന്യം ഒന്നിച്ചു തിരികെ തന്ന് കടം തീർത്ത് കടൽ !!. ന്യൂനമർദ്ദത്തെ തുടർന്ന് രണ്ടു ദിവസമുണ്ടായ കടൽക്ഷോഭത്തിൽ ടൺ കണക്കിന് മാലിന്യമാണ് തീരങ്ങളിൽ അടഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തീരദേശത്തുളള വീട്, റോഡ്, പറമ്പ് എന്നിവിടങ്ങളിലെല്ലാം നിറഞ്ഞിരിക്കുകയാണ്. രാത്രികാലത്ത് വണ്ടികളിലാക്കി മാലിന്യം കടലിലേക്ക് തള്ളുന്നത് തീരദേശത്തെ നിത്യകാഴ്ചയാണ്. ചെറിയ സഞ്ചികളിലാക്കി വലിച്ചെറിയുന്നവ വേറെയും . കടലും പുഴയും മാലിന്യമുക്തമാക്കിയെന്ന 'നുണ' പൊളിയുന്നത് പലപ്പോഴും കടൽ പ്രക്ഷുബ്ധമാകുമ്പോഴാണ്.