കോഴിക്കോട് : കനത്തമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായ കോഴിക്കോട് ഭട്ട് റോഡ് ,തോപ്പയിൽ, അത്താണിക്കൽ, പള്ളിക്കണ്ടി തുടങ്ങിയ ഭാഗങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എം. കോയയും ജന.കൺവീനർ കെ.വി. സുബ്രഹ്മണ്യനും സർക്കാറിനോട് ആവശ്യപ്പെട്ടു .
ലോക് ഡൗൺ കൊണ്ട് പൊതുവെ ബുദ്ധിമുട്ടിയ ജനത്തിന് മഴയും കടലാക്രമണവും തീരാദുരിതം വിതച്ചിരിക്കുകയാണെന്നും കടലോര മേഖല ഉൾപ്പെടെ ദുരിതത്തിലായ എല്ലാവർക്കും സൗജന്യറേഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.