​കടലുണ്ടി:​​ കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാക്കുവയാണ് ജില്ലാ പഞ്ചായത്ത് മെബർ അഡ്വ.പി.വി ഗവാസ് . കടലുണ്ടിയിലെ നവധാര പാലിയേറ്റീവ് സെന്ററിന് കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.പാലിയേറ്റീവ് വൈസ് പ്രസിഡന്റ് പി.അബൂബക്കർ മെഡിക്കൽ ഉപര​ണ​ങ്ങൾ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, നഴ്സുമാരായ പി. ഷീജ., എ.വി.ജയശ്രീ, വളണ്ടിയർ ക്യാപ്റ്റൻ ഷൈജു പാലക്കര, പ്രദീപ് കടലുണ്ടി, താജുദീൻ വട്ടപറമ്പ്, ഉദയൻ കാർക്കോളി എന്നിവർ പങ്കെടുത്തു.