കോഴിക്കോട്: റിട്ട. സബ് ട്രഷറി ഓഫീസറും കേരള എൻ.ജി.ഒ സംഘ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഈസ്റ്റ്ഹിൽ പത്മാസിൽ അഡ്വ. വി.പി. വേണു (65) നിര്യാതനായി. കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടെങ്കിലും ന്യൂമോണിയ ബാധിച്ച് വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10നായിരുന്നു അന്ത്യം.
സർവീസിൽ നിന്ന് വിരമിച്ച ശേഷം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ബി.ജെ.പി പ്രൊഫഷണൽ സെൽ ജില്ലാ കൺവീനർ, ഇന്ത്യൻ റെയ്‌കി അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം, ഐസർ സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു.
ബി.ജെ.പി സംസ്ഥാന ലീഗൽ സെൽ ജോയിന്റ് കൺവീനർ, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: അജിത പത്മം (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, ഖാദി ബോർഡ്). സഹോദരങ്ങൾ: രാമകൃഷ്ണൻ, സരോജിനി, പ്രസന്ന, രമ, പരേതനായ മോഹനൻ.