കുറ്റ്യാടി: ലോക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങേകി ചിന്നൂസ് വാട്ട് സാപ്പ് കൂട്ടായ്മ പ്രവർത്തകർ.കുറ്റ്യാടി മേഖലയിലെ വിവിധ ഭാഗങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.കുറ്റ്യാടി പഞ്ചായത്ത് അംഗം എ.ടി.ഗീതയ്ക്ക് പച്ചക്കറി കിറ്റ് കൈമാറി നസീർ ചിന്നൂസ് വിതരണോദ്ഘാടനം നിർവഹിച്ചു.ശ്രീജേഷ് ഊരത്ത്, ടി.സി.അഷ്റഫ് ,പി.പി.ശശികുമാർ ,പി.പി.ദിനേശൻ, ഇ.എം.അസ്ഹർ, എൻ.പി.സലാം, നാസർ പോതുകുനി, എൻ.സി.ലിജിൽ, പി.കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു