kunnamangalam-news
കെ പി എസ് ടി എ സബ് ജില്ലാ കമ്മറ്റി നൽകുന്ന പൾസ് ഓക്സിമീറ്ററുകൾ , മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഗ്രാമ പഞ്ചായത്ത് അധികൃതരെ ഏൽപ്പിക്കുന്നു

കുന്ദമംഗലം: കൊവിഡ് ബാധിതർക്ക് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ സാന്ത്വനവുമായി രംഗത്തെത്തി.കുന്ദമംഗലം ഉപജില്ലാ കെ.പി.എസ്.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് ആവശ്യമായ പൾസ് ഓക്സിമീറ്ററുകൾ, സർജിക്കൽ മാസ്ക്, സാനിറൈറസർ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സെക്രട്ടറി കെ.പി.എം നവാസ്,​ ചന്ദ്രൻ തിരുവലത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എ.റഷീദ, എം.കൃഷ്ണമണി, എം.ഗോകുൽദാസ്, വി,പി അനുശ്രീ,​ ത്രിവിക്രമൻ, മനീഷ് ലാൽ, ജൂബിലി എന്നിവർ സംബന്ധിച്ചു.