കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഡ്വ.പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുന്ദമംഗലത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കുന്ദമംഗലം മുക്കം റോഡിൽ എം.എൽ.എ ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ നിർവ്വഹിച്ചു. സന്നദ്ധ സേനാ കോ-ഓർഡിനേറ്റർ കെ അബിജേഷ്, അസി. കോ-ഓർഡിനേറ്റർ വി.കെ വിപിൻ, എം.കെ മോഹൻദാസ്, എം.എം സുധീഷ്കുമാർ, പി പ്രഗിൻലാൽ, പി.പി ഷിനിൽ എന്നിവർ പ്രസംഗിച്ചു.