വടകര: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കുഞ്ഞി പള്ളിയിലെ അടുക്കള ഹോട്ടൽ പഞ്ചായത്ത് അധികൃതർ പൂട്ടി സീൽ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ നിരന്തരമായി ലംഘിച്ചതിന് ചോമ്പാല പൊലീസ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് ലൈസൻസ് ഹോട്ടലുടമ എടുത്തിരുന്നില്ല. ഹോട്ടലിൽ നോട്ടീസ് പതിപ്പിക്കുകയും തയ്യാറാക്കിയിരുന്ന ഭക്ഷണം വില്പ്പന നടത്തിയശേഷം ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു. കച്ചവടസ്ഥാപനങ്ങളിൽ നടന്ന പരിശോധനയ്ക്ക് പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സി. എച്ച് മുജീബ് റഹ്മാൻ, കെ നിഖിൽ രാജ് എന്നിവർ സംബന്ധിച്ചു