വടകര: എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസറും വടകര യൂണിയൻ ചെയർമാനുമായിരുന്ന പി.എം.ഹരിദാസൻ മാസ്റ്റർ (72) അന്തരിച്ചു. ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. പുതുപ്പണം ചീനംവീട് നോർത്ത് ജെ.ബി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഗുരുവചനങ്ങളും ഉപദേശകഥകളും ഗുരുദേവ കൃതികളും യോഗങ്ങളിൽ അവതരിപ്പിക്കുന്നതിൽ അസാമാന്യ പാടവമായിരുന്നു അദ്ദേഹത്തിന്. വടകര ശ്രീനാരായണ സ്‌കൂൾ സ്ഥാപിക്കാൻ പി.എം.നാണുവിനൊപ്പം പ്രവർത്തിച്ചു. ഭാര്യ: ശ്യാമള (റിട്ട.അദ്ധ്യാപിക, എം.വി.എം.ജെ.ബി സ്കൂൾ, വടകര). മക്കൾ: പി.എം.പ്രിയ (അസി. എൻജിനിയർ, വടകര മുനിസിപ്പാലിറ്റി), പി.എം. ശരൺദാസ് (എസ്.എൻ കോളേജ്, വടകര). മരുമക്കൾ: എം.രാകേഷ്, പി.ബി.നിബിന.