ഈങ്ങാപ്പുഴ: പുതുപ്പാടി സെന്റ് പോൾസ് ആശ്രമ സുപ്പീരിയർ റവ. സിൽവാനോസ് റമ്പാൻ (60) നിര്യാതനായി. ഇന്ന് രാവിലെ ആശ്രമ ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കബറടക്കും.
ചിറക്കരോട്ട് വീട്ടിൽ പരേതനായ ജോഷ്വായുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങൾ: മോനി ജോഷ്വാ (ചന്ദനപ്പള്ളി), ലീലാമ്മ ദാനിയേൽ (മുംബൈ).
മലങ്കര ഓർത്തഡോക്സ് സഭാ മിഷൻ ബോർഡ് അംഗം, കോട്ടയം സെന്റ് പോൾസ് ബാലഗ്രാം മാനേജർ, യാചാരം സെന്റ് ഗ്രിഗോറിയോസ് ബാലഗ്രാം, പൂന ദേഹു റോഡ് സെന്റ് ജോർജ് ബാലികഗ്രാം, കലഹണ്ടി ഡവലപ്പ്‌മെന്റ് പ്രോജക്ട്, ഇറ്റാർസി സെന്റ് പോൾ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കൈപ്പറ്റ സെന്റ് മേരീസ് പള്ളി വികാരിയായിരുന്നു.