കോഴിക്കോട്: ഗോവിന്ദപുരം - മാങ്കാവ് റോഡിൽ വളയനാട് ക്ഷേത്രത്തിന് സമീപം കൂട്ടിയിട്ട മാലിന്യങ്ങൾ ഉടൻ നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കോർപ്പറേഷനോട് നിർദ്ദേശിച്ചു. 15 ദിവസത്തിനകം നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കുടുംബശ്രീ പ്രവർത്തകർ പലയിടത്തു നിന്നായി എത്തിച്ച മാലിന്യം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണെന്നാണ് പരാതി. നാട്ടുകാരിൽ നിന്നുള്ള പരാതി ജില്ലാ കളക്ടർ പരാതി നഗരസഭയ്ക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്തതായിരുന്നു കേസ്.