കോഴിക്കോട്: കടൽക്ഷോഭത്തിൽ തകർച്ച നേരിടുന്ന മത്സ്യബന്ധന മേഖലയുടെ രക്ഷയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഭാരതീയ മത്സ്യപ്രവർത്തക സംഘം കോഴിക്കോട് താലൂക്ക് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മത്സ്യബന്ധന ഉപകരണങ്ങളും വീടുകളും നഷ്ടപ്പെട്ട് കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തരമായി പതിനായിരം രൂപ സാമ്പത്തിക സഹായം നൽക്കണം. താലൂക്ക് പ്രസിഡന്റ് ടി.ഭാർഗവൻ അദ്ധ്യത വഹിച്ചു. എ.കരുണാകരൻ മാറാട്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പീതാംബരൻ, മണി എലത്തൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി. പ്രജോഷ് പുതിയങ്ങാടി സ്വാഗതവും ഖജാൻജി എൻ.വി സുഭാഷ് നന്ദിയും പറഞ്ഞു.