വടകര:ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നല്കി. എടച്ചേരി പോലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന് ജെ.സി.ഐ ഓർക്കാട്ടേരി പ്രസിഡന്റ് സി.കെ ബിജു കൈമാറി. എസ്.ഐ, തങ്കരാജ്, എ.എസ്.ഐ സജീവൻ, ജെ.സി.ഐ ശിവദാസ് കുനിയിൽ, റഹീം, എസ്.വി ഹരിദേവ് തുടങ്ങിയവർ സന്നിഹിതരായി.