മുക്കം: നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹായം. ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്കുള്ള പൾസ് ഓക്സിമീറ്ററുകളാണ് ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ മുക്കം നഗരസഭ ചെയർമാൻ പി.ടി, ബാബുവിനു കൈമാറിയത്. വി. കുഞ്ഞൻ, പ്രജിത പ്രദീപ്, കൗൺസിലർ കൃഷ്ണൻ വടക്കയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജീവ്, ബീത, സജിത, ബാങ്ക് ജനറൽ മാനേജർ എം.ധനീഷ് എന്നിവർ പങ്കെടുത്തു.