പേരാമ്പ്ര: കൂത്താളി സമരത്തിൽ രക്തസാക്ഷിത്വം വരിച്ച കെ.ചോയിയുടെ 71-ാം രക്തസാക്ഷിത്വ
ദിനം സി.പി.ഐ - സി.പി.എം സംയുക്താഭിമുഖ്യത്തിൽ കൽപ്പത്തൂരിൽ ആചരിച്ചു. രക്തസാക്ഷി കുടീരത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു.
അനുസ്മരണ യോഗത്തിൽ സി.പി.ഐ നൊച്ചാട് ലോക്കൽ സെക്രട്ടറി ശശികുമാർ അമ്പാളി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പേരാമ്പ്ര മണ്ഡലം ആക്ടിംഗ് സെക്രട്ടറി യൂസഫ് കോറോത്ത്, സി.പി.എം നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം പി.പി.അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ക്ലാരിയിൽ സുരേഷ് സ്വാഗതവും മലോറത്ത് ദാമോദരൻ നന്ദിയും പറഞ്ഞു.