kunnamangalam-news
കുന്ദമംഗലം കോ - ഓപ്പറേറ്റിവ് റൂറൽ ബാങ്ക് വകയായുള്ള ഓക്സിമീറ്ററുകൾ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത് ഏറ്റുവാങ്ങുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിന് കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 50 ഓക്സിമീറ്ററുകൾ കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി ആനന്ദവല്ലി എന്നിവരിൽ നിന്ന് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.സി പ്രീതി, ബാങ്ക് ഡയറക്ടർ ഗിരീഷ്, പഞ്ചായത്ത് അംഗങ്ങളായ ധർമ്മരാജൻ, സുരേഷ് ബാബു, കെ.കെ.സി നൗഷാദ്, മുൻ ബാങ്ക് പ്രസിഡന്റ് എം.കെ മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി കെ.പി.എ നവാസ് എന്നിവർ സംബന്ധിച്ചു.