കുന്ദമംഗലം: കൊവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച പാണരുകണ്ടിയിൽ സുന്ദരന്റെയും വടക്കെ എടോളി കൗസുവിന്റെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ മാറി നൽകിയവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാലും യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് കാഞ്ഞോളിയും പരാതി നൽകി.