കോഴിക്കോട്: നഗരത്തിൽ ഇന്നലെ മുതൽ പൊലീസ് വാഹന പരിശോധന വീണ്ടും കർശനനമാക്കി. നിയമം ലംഘിച്ച റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മേയ് എട്ട് മുതൽ തന്നെ നഗരത്തിൽ കർശന വാഹന പരിശോധനയ്ക്ക് തുടക്കമിട്ടതാണ്. അതോടെ ആളുകൾ അനാവശ്യമായി റോഡിൽ ഇറങ്ങുന്നത് ഗണ്യമായി കുറഞ്ഞതുമാണ്. പിന്നീട് പൊലീസും ഒന്ന് അയഞ്ഞത് മുതലെടുത്ത് പലരും വീണ്ടും അനാവശ്യമായി റോഡിൽ ഇറങ്ങാൻ തുടങ്ങിയതാണ് പരിശോധന കടുപ്പിക്കാനിടയാക്കിയത്.

അസി. കമ്മിഷണർമാരുടെയും ഹൗസ് സ്റ്റേഷൻ ഓഫീസർമാരുടെയും നേതൃത്വത്തിൽ 51 സ്ഥലങ്ങളിൽ പരിശോധനയുണ്ട്.