1
വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്തയ്ക്ക് പ്രതിരോധ ഉപകരണങ്ങൾ കൈമാറുന്നു

കുറ്റ്യാടി: വട്ടോളി നേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.ഓക്സിമീറ്റർ, മാസ്ക്, പി.പി.കിറ്റുകളുമാണ് വിദ്യാർത്ഥികൾ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്തയ്ക്ക് കൈമാറിയത്. ജോമിയ രാജേഷ്,ഹരികൃഷ്ണൻ,റിധി. ജി എസ്, ഗോപിക കൃഷ്ണ. എന്നിവരോടൊപ്പം സ്കൂളിലെ മറ്റു വിദ്യാർത്ഥികളായ സംനിത്.ആർ, അന്വയ ആർ മനോജ് എന്നിവർ തങ്ങൾക്ക് ലഭിച്ച എൽ.എസ്.എസ് സ്കോളർഷിപ്പ് തുക ഉയോഗിച്ച് വാങ്ങിയ ഓക്സിമീറ്ററും, ദേവാംഗ് അമൻ തന്റെ ജൻമദിനത്തോടനുബന്ധിച്ച് വാങ്ങിയ ഓക്സി മീറ്ററും കൈമാറുകയായിരുന്നു. ഏലിയാറ ആനന്ദൻ മാസ്റ്റർ,വി.കെ റീത്ത, മെമ്പർമാരായ ഒ.വനജ, സി.പി.സജിത, റീന സുരേഷ്, ഹേമ മോഹനൻ , എസ്.പി.സി ചാർജ് കെ. റിനി ഷ് കുമാർ എന്നിവർ സന്നിഹിതരായി.