കോഴിക്കോട്: കാരുണ്യ പദ്ധതിയിൽ (കെ.എ.എസ്.പി) അംഗത്വമുള്ള കൊവിഡ് ബാധിതർക്ക് ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു.
അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ സൗജന്യമായി നൽകും. നിലവിൽ 8 ഐ സി യു ബെഡ് ഉൾപ്പെടെ അറുപതോളം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഹോസ്പിറ്റലിലെ ഹെല്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കും.