പയ്യോളി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. താത്പര്യമുള്ളവർ മെയ് 26 ന് 10 മണിക്ക് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കേണ്ടതാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസവും ഹെവി ഡ്യൂട്ടി ലൈസൻസും ആണ് യോഗ്യത. തിക്കോടി പഞ്ചായത്തിലെ സ്ഥിരം താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.