വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ ചെയർമാൻ പി.എം ഹരിദാസൻ മാസ്റ്ററുടെ നിര്യാണത്തിൽ വില്യാപ്പള്ളി തിരുമന ശാഖ അനുശോചിച്ചു. ശാഖ പ്രസിഡന്റ് നാണു അപ്പോളോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ കുരുന്നംകണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.എം രഞ്ജിദാസ്, ചെത്തിൽ നാരായണൻ, എം.ടി.കെ രമേശൻ, സി.കെ നാരായണൻ എന്നിവർ സംസാരിച്ചു.
പി.എം.ഹരിദാസൻ മാസ്റ്ററുടെ വിയോഗത്തിൽ സിദ്ധാന്തപുരം ശാഖ കമ്മിറ്റി അനുശോചിച്ചു. ശാഖ പ്രസിഡന്റ് വി.പി രജനീഷ് അദ്ധ്യക്ഷത വഹിച്ചു, ശാഖ സെക്രട്ടറി വിനയചന്ദ്രൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.ടി ഹരിമോഹൻ, കെ.പ്രമോദ്, ഡോ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.