vattakandi-mohan
വട്ടക്കണ്ടി മോഹനൻ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടി മോഹനൻ (50) നിര്യാതനായി.

നെഞ്ച് വേദന അനുഭവപ്പെട്ട മോഹനൻ മരുന്ന് വാങ്ങാൻ ഇന്നലെ ഉച്ചയ്ക്ക് ഉള്ള്യേരി ടൗണിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെ അന്ത്യം സംഭവിച്ചു.
പാലോറ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹനൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. യുവമോർച്ച ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പി ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

മാധവൻ നായർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനായ മോഹനൻ. സഹോദരി: ബിന്ദു.