വടകര: നാട്ടുകാർക്കാകെ വർഷങ്ങളായി തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്ന മാലിന്യ വണ്ടി ഒടുവിൽ പിടിയിലായി. പുലർച്ചെ നാല് മണിയോടെ ദേശീയ പാതക്കരികിൽ ലോറിനിർത്തിയിട്ടത് ആശുപത്രിയിൽ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരന്നു. ഇവർ ലോറി നമ്പർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പയ്യോളിയിൽ വച്ച് വാഹനം പിടികൂടുകയായിരുന്നു.പെരിന്തൽമണ്ണ സ്വദേശികളായ മൂന്നു പേരും പൊലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി ചോറോട് ഗ്രാമപഞ്ചായത്തിന് സാമ്പത്തിക നഷ്ടവും പ്രയാസങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് ഈ നടപടി. കക്കൂസ് മാലിന്യം വരെയുള്ളവയാണ് ഇവിടെ തള്ളിയിട്ടുള്ളത്. പഞ്ചായത്ത് ജെ.സി.ബി എത്തിച്ച് ഇവ കുഴിച്ചുമൂടി ദേശീയപാതയോരം കാടുമൂടുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് സൗകര്യമാവുന്നതെന്നും ഇവ വെട്ടിമാറ്റാൻ നടപടി വേണമെന്നും ചോറോട് പഞ്ചായത്ത് മെമ്പർ കെ. കെ റിനീഷ് ആവശ്യപ്പെട്ടു. ജെ.എച്ച്.ഐ സറീന യുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തത്.