ചേവരമ്പലം: ചേവരമ്പലം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ് ചേവായൂർ ബ്ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.
ബൂത്ത് പ്രസിഡന്റ് കെ.എം.സന്തോഷ്, വാർഡ് സെക്രട്ടറി പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.