കുറ്റ്യാടി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന
രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി ഒരുക്കിയ അനുസ്മരണച്ചടങ്ങ് പ്രശസ്ത ചിത്രകാരൻ രാജഗോപലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. രാജീവിന്റെ ചിത്രം വരച്ചായിരുന്നു ഉദ്ഘാടനം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി. അബദുൾ മജീദ്, ഒ.വനജ, ടി.വി.രാഹുൽ, പ്രകാശൻ അമ്പലക്കുളങ്ങര, വി.പി.സുഹൈൽ, ജമാൽ മൊകേരി, ബീന എലിയാറ , എടത്തിൽ ദിനേശൻ, മുരളി കുളങ്ങരത്ത്, കെ.പി. ബിനിഷ്, രമ്യ ജുബേഷ് എന്നിവർ സംസാരിച്ചു.
കക്കട്ടിലിൽ സംഘടിപ്പിച്ച ചടങ്ങ് ഡി.സി.സി സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വി.വി. വിനോദൻ, എ. ഗോപിദാസ്, ഒ.പി.അഷറഫ്, സുജീഷ് പുത്തലത്ത് എന്നിവർ സംസാരിച്ചു.