വടകര: നിപ്പ പ്രതിരോധത്തിനിടെ ജീവൻ പൊലിഞ്ഞ നഴ്സ് ലിനിയുടെ ഓർമ്മ ദിനത്തിൽ കൊവിഡ് പ്രതിരോധത്തിന് അഭിഭാഷകന്റെ കൈത്താങ്ങ്. അഴിയൂർ പഞ്ചായത്ത് ഏഴാം വാർഡിലെ അഡ്വ. എ.എം.സന്തോഷാണ് 10 പി.പി.ഇ കിറ്റുകൾ പഞ്ചായത്തിന് നൽകി മാതൃകയായത്. സംസ്ഥാന സർക്കാറിന്റെ കൊവിഡ് ജാഗ്രതാ സന്നദ്ധ സേനാംഗം കൂടിയാണ് സന്തോഷ്. കഴിഞ്ഞ വർഷം പൾസ് ഓക്സീമീറ്റർ പഞ്ചായത്തിന് നൽകിയിരുന്നു . അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ കിറ്റ് ഏറ്റുവാങ്ങി. സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സ്ഥിരംസമിതി അദ്ധ്യക്ഷകളായ അനീഷ ആനന്ദസദനം , രമ്യ കരോടി എന്നിവർ പങ്കെടുത്തു .