കോഴിക്കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് നിരത്തിലിറക്കിയ 104 വാഹനങ്ങൾ സിറ്റി പൊലീസ് പിടികൂടി. 738 കേസുകളും രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച വരെ ലോക്ക് ഡൗൺ സ്‌പെഷ്യൽ ഡ്രൈവ് തുടരും. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഡെപ്യൂട്ടി കമ്മിഷണർ എം. ഹേമലത, 9 അസി. കമ്മിഷണർമാർ അടക്കം 1000 ത്തോളം പൊലീസുകാർ പങ്കെടുത്തു.