ബേപ്പൂർ: മരണാനന്തര ചടങ്ങുകൾക്കുള്ള പണം പാലിയേറ്റിവ് കെയർ സെന്ററിന് കൈമാറി കുടുംബനാഥൻ മാതൃകയായി.
ബേപ്പൂരിൽ സ്ഥിരതാമസമാക്കിയ ഇല്ലിക്കൽ ഷൺമുഖൻ മകൻ ഷഖീഷിന്റെ നിര്യാണത്തിനു പിറകെയുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കി, അതിനായുള്ള ചെലവിന്റെ തുകയ്ക്കു പുറമെ മരുന്നുകളും കടലുണ്ടി നവധാര പാലിയേറ്റിവ് സെന്ററിലെ രോഗികൾക്കായി നൽകുകയായിരുന്നു. ബാംഗ്ലൂർ ഐ.ടി മേഖലയിൽ ജീവനക്കാരനായിരുന്നു ഷഖീഷ്. ബേപ്പൂരിലെ ഇല്ലിക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ ഷഖീഷിന്റെ ഭാര്യാപിതാവ് സി. ചന്ദ്രൻ ഫണ്ടും മരുന്നുകളും നവധാര ജനറൽ സെക്രട്ടറി ഒ.വിശ്വനാഥന് കൈമാറി. സെക്രട്ടറി യൂനസ് കടലുണ്ടി, വൈസ് പ്രസിഡന്റ് നന്ദൻ കാക്കാതിരുത്തി,ചീഫ് കോ ഓർഡിനേറ്റർ ഉദയൻ കാർക്കോളി എന്നിവരും സംബന്ധിച്ചു.