img20210521
അനധികൃതമായി മണലെടുക്കുന്ന കടവുകളുലൊന്നിലേക്കുള്ള വഴി മുക്കം പൊലീസ് കല്ലിട്ട് അടയ്ക്കുന്നു

മുക്കം: കൊവിഡ് കാലത്തും ഇരുട്ടിൻെറ മറവിൽ മണൽകടത്ത് യഥേഷ്ടം തുടരുന്നത് തടയാൻ പൊലീസ് കടവുകളിലേക്കുള്ള വഴി കല്ലിട്ട് അടച്ചു.

കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിലാണ് രാത്രികാലങ്ങളിൽ അനധികൃത മണൽവാരൽ തുടരുന്നുണ്ട്. ചെറുവാടി കടവിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഒരു ലോറി പിടികൂടിയെങ്കിലും മണൽ കടത്തിന് കുറവുണ്ടായില്ല. തുടർന്നാണ് കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരി കടവും കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി കടവും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ മുക്കം പൊലീസ് കല്ലിട്ട് അടച്ചത്. മുക്കം എസ്. ഐ കെ.രാജീവൻ, എ.എസ്. ഐ സലിം മുട്ടാത്ത്, ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ യജ്ഞം.