നാദാപുരം: നന്മപുരം റസിഡൻസ് അസോസിയേഷന്റെ നന്മ നാദാപുരം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വാഷിംഗ് മെഷീൻ നൽകിയാണ് പുതുചരിത്രം കുറിച്ചത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ വാഷിംഗ് മെഷീൻ ഏറ്റുവാങ്ങി. കഴിഞ്ഞ ലോക്ക് ഡൗൺ കാലം നാദാപുരം ആശുപത്രി ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു. അസോസിയേഷനിലെ ഇരുപതോളം വോളണ്ടിയർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ ലോക്ക് ഡൗണിൽ അസോസിയേഷനിലെ ഇരുന്നൂറോളം വീടുകളിലാണ് ഭക്ഷ്യ കിറ്റുകൾ എത്തിച്ചത്. കൂടാതെ അമ്പതോളം തെരുവ് വിളക്കുകൾ സ്ഥാപിച്ചതായും അസോസിയേഷൻ സെക്രട്ടറി തെങ്ങോത്ത് സൂപ്പി ഹാജിയും പ്രസിഡന്റ് കരയത്ത് അസീസ് ഹാജിയും പറഞ്ഞു.