​രാമനാട്ടുകര:​ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ഡി.വൈ.എഫ്.ഐ ഫറോക്ക് ബ്ലോക്ക് യൂത്ത് ബ്രിഗേഡിന് സർക്കാർ ജീവനക്കാരുടെയും അ​ദ്ധ്യാ​പകരുടെയും ഐക്യവേദിയായ എഫ്. എസ്.ഇ.ടി.ഒ പി.പി.ഇ. കിറ്റുകൾ നൽകി. ചെറുവണ്ണൂരിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷഫീഖിന് എഫ്.എസ്.ഇ.ടി.ഒ ഭാരവാഹികളായ ​ദൈ​ത്യേന്ദ്രകുമാർ, കെ.പി. അജയൻ എന്നിവർ ചേർന്നാണ് കിറ്റുകൾ കൈമാറിയത്. ​ ബിജീഷ് കുമാർ. വി, ഷൗക്കത്ത്. ടി, അബിനേഷ്, ​ അനീസ് എന്നിവർ പങ്കെടുത്തു.